28 May Thursday

സൗദിയിൽ നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ 15 പേര്‍, സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക്‌

എം എം നഈംUpdated: Monday Mar 9, 2020

റിയാദ്‌ > സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൗദിയില്‍ 15 പേര്‍ക്കാണ് ഇതു വരെകൊറോണ സ്ഥിരീകരിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൗരനാണ് റിയാദില്‍ ചികിത്സയിലുള്ളത് ബാക്കി രണ്ട് പേര്‍ ബഹ്റൈന്‍ വനിതകളും ഒരാള്‍ നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുമാണ്.

കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൗത്ത് കൊറിയ, ഈജിപ്‌ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക്സൌദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി.

മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചു. സൌദിയിലെ സ്കൂളുകളിലൊന്നും തന്നെ കൊറോണ വൈറസ്ബാധയുണ്ടായിട്ടില്ല. എന്നാല്‍ മുന്‍ കരുതലിന്റെ ഭാഗമായി സര്‍വകലാശാലകള്‍ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്ത്യന്‍ സ്കൂളില്‍ സിബിഎസ്ഇ പരീക്ഷ നിശ്ചയിച്ച പ്രകാരംനടക്കും. ക്ലാസുകള്‍ മുടങ്ങുന്നത് തടയാന്‍ വിദൂര പഠന ക്ലാസുകള്‍ മന്ത്രാലയത്തിന്കീഴില്‍ നടക്കും. പള്ളികളിലെ പഠന ക്ലാസുകളും റദ്ദാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top