25 May Monday

കൊറോണ ഭീതി; ഹോങ്കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ടോക്യോ >  കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ്കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടത്. ഇതിനിടെ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. പിടിച്ചിട്ട കപ്പലുകളില്‍ ഇന്ത്യക്കാരുണ്ടെന്ന് വിദേശകര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.  രണ്ടുകപ്പലുകളിലും വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ഹോങ് കോങ് തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ മൂന്നുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജപ്പാന്‍ തീരത്തുള്ള കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാന്‍ ഇപ്പോള്‍ പറയുന്നത്. ഈ കപ്പലില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.


 


പ്രധാന വാർത്തകൾ
 Top