26 February Wednesday

വില്ലൻ പാമ്പോ വവ്വാലോ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ബീജിങ്‌
ചൈനയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവം വവ്വാലുകളിൽ നിന്നോ പാമ്പുകളിൽനിന്നോ ആവാമെന്ന്‌ പഠനം.
വൈറസിന്റെ ജനിതകഘടനയനുസരിച്ച്‌ വവ്വാലിൽ ഉത്ഭവിച്ച്‌ പാമ്പിലൂടെ മനുഷ്യരിലെത്തിയതാവാമെന്ന്‌ ചൈനയിലെ പെകിങ്‌ സർവകലാശാലയിലെ  ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ജേണൽ ഓഫ്‌ മെഡിക്കൽ വൈറോളജിയിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചു.
 
സമുദ്രവിഭവങ്ങൾ, വളർത്തുപക്ഷികൾ, വവ്വാൽ, മുതല, ഉടുമ്പ്‌, എലി, പാമ്പ്‌ ഒട്ടകം തുടങ്ങിയ മൃഗങ്ങളും അവയുടെ ഇറച്ചിയും വിൽക്കുന്ന വുഹാനിലെ മാർക്കറ്റിൽനിന്നാണ്‌ രോഗികൾക്ക്‌ വൈറസ്‌ബാധ ഏറ്റതെന്ന്‌ നേരത്ത കണ്ടെത്തിയിരുന്നു. ഒറ്റയ്‌ക്ക്‌ നിലനിൽപ്പില്ലാത്ത ഇവ ‘ആതിഥേയ’ കോശങ്ങളിൽ പ്രവേശിച്ചാണ്‌ രോഗം പകർത്തുന്നത്‌. ഇവ മനുഷ്യരിലേക്ക്‌ പടരുന്നതിനുമുമ്പ്‌ പാമ്പുകളിൽ വസിച്ചിരിക്കാമെന്നാണ്‌ കണ്ടത്തൽ.

2003ൽ പൊട്ടിപ്പുറപ്പെട്ട സാർസ്‌ (സിവിയർ അക്യൂട്ട്‌ റെസ്‌പിരേറ്ററി സിൻഡ്രോം) വൈറസിനു സമാനമാണിത്‌. എന്നാൽ, കൊറോണ വൈറസ്‌ മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരാൻ സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു. കൊറോണ വൈറസ്‌ മനുഷ്യരിൽ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുമെന്ന്‌ കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top