30 November Monday

കൊറോണ: ഞായറാഴ്‌ച മാത്രം മരിച്ചത്‌ 97 പേർ; വൈറസിന്റെ വ്യാപനം പ്രവചനാതീതം

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ബെയ്ജിങ് > ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് 97 പേര്‍. ഇതോടെ ചൈനയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 908 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40171 ആയതായി തിങ്കളാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചു.

ചൈനയ്ക്കു പുറത്ത് 25 രാജ്യങ്ങളിലായി മുന്നൂറിലധികം കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് രണ്ടു മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്; ഹോങ് കോങ്ങിലും ഫിലപ്പീന്‍സിലും. നിലവില്‍ ചൈനയ്ക്കു പുറത്ത് വളരെ പതുക്കെയാണ് വൈറസിന്റെ വ്യാപനം കാണപ്പെടുന്നത്. എന്നാല്‍ ഇത് വേഗത കൈവരിച്ചുകൂടെന്നില്ലെന്നും ടെഡ്രോസ് മുന്നറിയിപ്പു നല്‍കുന്നു.

കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് ചൈന ഇതുവരെ നീക്കിവെച്ചിരിക്കുന്നത് 71.85 ബില്യണ്‍ യുവാന്‍ (ഏകദേശം 10.3 ബില്യണ്‍ ഡോളര്‍) ആണ്. ഇതില്‍ പകുതിയോളം തുക ഇതുവരെ ഉപയോഗിച്ചുകഴിഞ്ഞതായി ചൈനീസ് ധനകാര്യമന്ത്രി ലിയു കുന്‍ ഞായറാഴ്ച പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top