29 February Saturday

കൊറോണ: ചൈനയില്‍ മരണം 106; വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 4193

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ബീജിംഗ്> ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.

 രോഗ പ്രതിരോധത്തിന്റെ ഭാഗമായി വുഹാന്‍ ഉള്‍പ്പെടെ 17 ചൈനീസ് നഗരങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുകയാണ്. അതിനിടെ വൈറസ്‌ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4193 ആയി ഉയര്‍ന്നു.

മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്.കൊറോണ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നതിനും രോഗം സ്ഥിരീകരിക്കുന്നതിനും മുന്‍പ് തന്നെ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരാം എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്.

14 ദിവസത്തെ ഇന്‍കുബേഷന്‍ കാലത്ത് തന്നെ രോഗം പടരാമെന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങിലും ആദ്യമായി രോഗം കണ്ടെത്തി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top