18 May Tuesday

ചർമത്തിലെ 
സ്രവത്തിൽനിന്ന്‌ 
കോവിഡ്‌ കണ്ടെത്താം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 17, 2021


ലണ്ടൻ
ചർമത്തിലെ സ്രവം ഉപയോഗിച്ച്‌ അതിവേഗം കൊറോണ വൈറസിനെ ‌കണ്ടുപിടിക്കാമെന്ന്‌ പഠനം. ലാൻസെറ്റ് ഇ ക്ലിനിക്കൽ മെഡിക്കൽ ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ബ്രിട്ടനിലെ സറെ സർവകലാശാല ഗവേഷകരാണ്‌ കണ്ടുപിടിത്തത്തിനു പിന്നിൽ. കോവിഡിന്റെ വ്യാപനം പരിശോധനയുടെ ആവശ്യകത വർധിപ്പിച്ചതിനെ തുടർന്നാണ്‌ ഇവർ ഇത്തരമൊരു ഗവേഷണം നടത്തിയത്‌.

ത്വക്കിലുണ്ടാകുന്ന എണ്ണമയമുള്ള സ്രവം പരിശോധിച്ചാണ്‌ ‌വൈറസ്‌ സാന്നിധ്യം തിരിച്ചറിയുന്നത്‌‌. ആശുപത്രികളിലുള്ള 67 രോഗികളുടെ സ്രവം പരീക്ഷണാടിസ്ഥാനത്തിൽ പരിശോധിച്ചാണ്‌ കണ്ടെത്തൽ.  30 പേർ പൊസിറ്റീവായപ്പോൾ 37 പേർ നെഗറ്റീവായി. മുഖം, കഴുത്ത്‌, പുറം എന്നിവിടങ്ങളിൽനിന്നാണ്‌ സ്രവം ശേഖരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top