27 May Wednesday

സൗദിയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020

ദമ്മാം> സൗദിയില്‍ പുതുതായി മൂന്നു പേര്‍ക്കു കുടി കോവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 5 ആയി. നേരത്തെ രോഗം ബാധിച്ച ഓരാളില്‍ നിന്നും അയാളുടെ ഭാര്യയിലേക്കു രോഗം പടര്‍ന്നതാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗി. രോഗം സ്ഥിരീകരിച്ചവരെല്ലാ ഇറാന്‍ സന്ദര്‍ശിച്ച തിരിച്ചെത്തിയവരാണ്.

അതേ സമയം ബഹ്‌റൈനില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സൗദി വനിത സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top