Deshabhimani

കാലാവസ്ഥാ ഉച്ചകോടി വേദിക്കുമുന്നിൽ മനുഷ്യച്ചങ്ങല

വെബ് ഡെസ്ക്

Published on Nov 17, 2024, 02:57 AM | 0 min read


ബകു
‘കാലാവസ്ഥാ നീതി’ ആവശ്യപ്പെട്ട്‌ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (കോപ്‌ 29) പ്രധാന വേദിക്ക്‌ മുന്നിൽ നൂറുകണക്കിന്‌ ആളുകൾ അണിനിരന്ന മനുഷ്യച്ചങ്ങല. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ തുക വകയിരുത്തണമെന്നും ഫോസിൽ ഇതര ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ, വായ്‌ മറയ്ക്കും വിധം ‘സൈലൻസ്‌ഡ്‌’ എന്നെഴുതിയും ശബ്ദം താഴ്ചത്തി മുദ്രാവാക്യം വിളിച്ചുമാണ്‌ അസർബൈജാനിലെ ബകുവിൽ വിവിധ നാടുകളിൽനിന്ന്‌ എത്തിയവർ പ്രതിഷേധിച്ചത്‌.

കാലാവസ്ഥാ വ്യതിയാനം അഭിമുഖീകരിക്കുന്നതിന്‌ പണം വകയിരുത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച പുരോഗമിക്കുന്ന വേദിക്ക്‌ പുറത്തായിരുന്നു പ്രക്ഷോഭം. സമാനരീതിയിൽ ലോകത്ത്‌ വിവിധ നഗരങ്ങളിൽ ഇതേ ആവശ്യമുന്നയിച്ച്‌ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടു.  ധനസഹായ ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടാകുന്നില്ലെന്ന്‌ ഈ വർഷത്തെ ചർച്ചകൾ നയിക്കുന്നവരിൽ പ്രധാനിയായ സമിർ ബെജനോവ്‌ ഉച്ചകോടി വേദിയിൽ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകോടി 22ന്‌ സമാപിക്കും.



deshabhimani section

Related News

0 comments
Sort by

Home