25 July Thursday

കമ്യൂണിസ്‌റ്റ്‌– ലേബർ പാർടികളുടെ 
അന്താരാഷ്‌ട്ര സമ്മേളനം ഇസ്‌മറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ഇസ്‌താംബൂൾ
കമ്യൂണിസ്‌റ്റ്‌ പാർടികളുടെയും ലേബർ പാർടികളുടെയും ഇരുപത്തിമൂന്നാം അന്താരാഷ്ട്ര സമ്മേളനം തുർക്കിയ നഗരമായ ഇസ്‌മറിൽ ഒക്‌ടോബർ 19 മുതൽ 22 വരെ ചേരും. ഇസ്‌താംബൂളിൽ നടക്കുന്ന കമ്യൂണിസ്‌റ്റ്‌ കൂട്ടായ്‌മയുടെ പ്രവർത്തക യോഗത്തിലാണ്‌ തീരുമാനം എടുത്തത്‌. യോഗത്തിൽ തുർക്കിയക്കുപുറമേ ചൈന, ക്യൂബ, ബ്രിട്ടൻ, ഇന്ത്യ, സൈപ്രസ്‌, ചെക്ക്‌ റിപ്പബ്ലിക്‌, ഫ്രാൻസ്‌, ഗ്രീസ്‌, ഹംഗറി, ഇറാൻ, പാലസ്തീൻ, പോർച്ചുഗൽ, റഷ്യ, സ്‌പെയ്‌ൻ, ഉക്രയ്‌ൻ, വിയറ്റ്‌നാം, ലാവോസ്‌, ലെബനൻ, മെക്‌സിക്കോ രാജ്യങ്ങളിലെ പാർടി പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച്‌ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയും സിപിഐയിൽനിന്ന്‌ പി സന്തോഷ്‌ കുമാർ എംപിയും യോഗത്തിൽ സംസാരിച്ചു.

തുർക്കിയ കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറി കെമാൽ ഒക്കുയാനുമായി എം എ ബേബി കൂടിക്കാഴ്‌ചയും നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top