തായ്‌വാൻ നോവലിസ്റ്റ് ചിയുങ് യാവോ മരിച്ച നിലയിൽ
തായ്പേയ് > പ്രശസ്ത തായ്‌വാൻ നോവലിസ്റ്റ് ചിയുങ് യാവോ (86) യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ന്യൂ തായ്പേയ് സിറ്റിയിലെ വസതിയിലാണ് മരിച്ച നിലയിൽ നോവലിസ്റ്റിനെ കണ്ടെത്തിയത്.
ചൈനീസ് ഭാഷയിൽ പ്രണയ നോവലുകളെഴുതി ശ്രദ്ധേയയായ വ്യക്തിയാണ് ചിയുങ്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തു ജീവിതത്തിനിടയിൽ 60-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 18ാം വയസിലാണ് എഴുത്തിലേക്ക് കടന്നുവരുന്നത്. മൈ ഫെയർ പ്രിൻസസ് അടക്കമുള്ള ടിവി ഡ്രാമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.
0 comments