16 July Tuesday

2014ന‌് ശേഷം 13,000 തീവ്രവാദികളെ അറസ്റ്റ‌് ചെയ‌്‌തതായി ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

ബീജിങ‌് > സിൻചിയാങ‌് പ്രദേശത്ത‌ുനിന്ന‌് 13,000 തീവ്രവാദികളെ 2014ന‌ുശേഷം അറസ്റ്റ‌് ചെയ‌്‌തതായി ചൈന. ആയിരത്തോളം തീവ്രവാദി ഗ്രൂപ്പുകളെ തകർത്തതായും ചൈനീസ‌് സർക്കാർ പുറത്ത‌ുവിട്ട റിപ്പോർട്ടിൽ പറയുന്നു. മതപരമായ തീവ്രവാദം സിൻചിയാങ‌് പ്രദേശത്ത‌് തീവ്രമാണെന്നും ഇവിടെനിന്നായി 2052 സ‌്ഫോടക ഉപകരണം, 3,45,229 ലഘുലേഖ എന്നിവ ഈ കാലയളവിൽ പിടിച്ചെടുത്തെന്നും റിപ്പോർട്ടിലുണ്ട‌്.

ചൈനയിൽ ഉയ‌്ഗൂർ വംശജരെ കൂട്ടമായി രഹസ്യക്യാമ്പുകളിൽ പാർപ്പിക്കുന്നു എന്ന ആരോപണത്തെയും ചൈന തള്ളിക്കളഞ്ഞു. തൊഴിൽപരമായ പരിശീലനം നേടിയെടുക്കാനായുള്ള ക്യാമ്പുകളാണ‌് അവ. സന്നദ്ധമായവർമാത്രം പങ്കെടുക്കുന്നത‌്.  സിൻചിയാങ്ങിൽ ഇസ്ലാമിക സംസ്കാരത്തിന്റെ സ്വാധീനമുണ്ട‌്. ചൈനയിലെ ജനങ്ങൾ ആ സ്വാധീനത്തെ ബഹുമാനിക്കുന്നവരാണ‌്. എല്ലവരെയും ഉൾക്കൊള്ളുന്നതാണ‌് ചൈനീസ‌് സംസ‌്കാരമെന്നും റിപ്പോർട്ടിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top