23 September Wednesday

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കോവിഡ് വൈറസെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ബെയ്ജിംഗ്> ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയുടെ സാമ്പിളില്‍  നടത്തിയ പരിശോധനയില്‍ കോവിഡ് വൈറസ് കണ്ടെത്തിയെന്ന് ചൈന.  ചൈനീസ് നഗരമായ ഷെന്‍ഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫോസന്‍ ചിക്കന്‍ വിങ്‌സിന്റെ സാമ്പിള്‍ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഷെന്‍ഷെനിലെ ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ വടക്കന്‍ നഗരമായ യന്തായിയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡിന്റെ പാക്കേജിങ് സാമ്പിളുകളുടെ പരിശോധനയില്‍ അവ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ ചൊവ്വാഴ്ച ഔദ്യോഗിക വെയ്ബോ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
ബ്രസീലിന്റെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയിലെ അറോറ അലിമന്റൊസ് പ്ലാന്റില്‍ നിന്നാണ് ചിക്കന്‍ വന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഉല്‍പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളിലും അനുബന്ധ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവരിലും കോവിഡ് പരിശോധന നടത്തിയെന്നും എല്ലാം നെഗറ്റീവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷണങ്ങളും കടല്‍ ഉല്‍പന്നങ്ങളും വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.







 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top