ബീജിങ്> ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നുതിനിടെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവും വ്യാപിക്കുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. ഞായറാഴ്ച 40,347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36,525 പേർക്കും രോഗലക്ഷണങ്ങളില്ല.
സീറോ കോവിഡ് നയത്തിന്റെ ഭാഗമായുള്ള ലോക്‌ഡൗണുകൾ സൃഷ്ടിക്കുന്ന അസൗകര്യങ്ങൾക്കെതിരായാണ് പ്രതിഷേധം പടരുന്നത്. അടച്ചിടൽ നിലവിലുള്ള സിൻജിയാങ് പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ അടുത്തിടെ 10 പേര്‍ മരിച്ചിരുന്നു.
ഷാങ്ഹായിയിൽ ഞായറാഴ്‌ച രാത്രി നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിബിസി റിപ്പോർട്ടർ എഡ് ലോറൻസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. വാർത്താശേഖരണത്തിനിടെ മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് ദൗർഭാഗ്യകരമാണെന്ന് ബിബിസി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..