23 September Wednesday

ഹൂസ്‌റ്റൺ കോൺസുലേറ്റ്‌ ചൈന ഒഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


ഹൂസ്‌റ്റൺ
അമേരിക്കയുടെ ആവശ്യമനുസരിച്ച്‌ ചൈന ഹൂസ്‌റ്റണിലെ കോൺസുലേറ്റ്‌ ഒഴിഞ്ഞു. 40 മിനിറ്റിനു‌ശേഷം അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌‌മെന്റ്‌ ഉദ്യോഗസ്ഥർ വൻ സന്നാഹങ്ങളുമായി നിരവധി വാഹനങ്ങളിൽ എത്തി കെട്ടിടത്തിൽ പ്രവേശിച്ചു. സംഘം പൂട്ടു പൊളിക്കാൻ കൊണ്ടുവന്നയാളുടെ സഹായത്തോടെ പിൻവാതിൽ തുറന്നാണ്‌ അകത്ത്‌ കടന്നത്‌. ഫാലുൻ ഗോങ്‌ ആൾദൈവ സംഘക്കാരും ട്രംപ്‌ അനുകൂലികളുമായി ചിലർ സന്തോഷം പ്രകടിപ്പിക്കാൻ എത്തിയിരുന്നു.

അനുവദിക്കപ്പെട്ടതിലും നേരത്തേ, വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ തന്നെ ചൈനീസ്‌ ഉദ്യോഗസ്ഥർ കോൺസുലേറ്റ്‌ ഒഴിഞ്ഞിരുന്നു. 1979ൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ച വർഷം ചൈന അമേരിക്കയിൽ തുറന്ന ആദ്യ കോൺസുലേറ്റാണ്‌ ഹൂസ്‌റ്റണിലേത്‌. വാഷിങ്‌ടണിലെ എംബസിക്ക്‌ പുറമെ നാല്‌ കോൺസുലേറ്റ്‌ കൂടിയാണ്‌ ചൈനയ്‌ക്ക്‌ യുഎസിൽ അവശേഷിക്കുന്നത്‌.

ട്രംപ്‌ സർക്കാരിന്റെ പ്രകോപനത്തിന്‌ തിരിച്ചടിയായി ചെങ്‌ദുവിലെ യുഎസ്‌ കോൺസുലേറ്റ്‌
പൂട്ടാൻ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനിടെ ചൈനീസ്‌ വൈദ്യശാസ്‌ത്ര ഗവേഷക ജുവാൻ ടാങ്ങിനെ അമേരിക്കൻ കോടതി ജയിലിലടച്ചു. ചൈനീസ്‌ സേനയിൽ അംഗമാണെന്നത്‌ മറച്ചുവച്ചാണ്‌ അമേരിക്കയിൽ ഗവേഷണം നടത്തിയത്‌ എന്നാരോപിച്ച് അറസ്‌റ്റ്‌ ചെയ്യപ്പെട്ട നാലുപേരിൽ അവസാനത്തെയാളാണ്‌. അമേരിക്കയിൽ അറസ്‌റ്റിലായ ഒരു
സിംഗപ്പുരുകാരൻ ചൈനയുടെ ചാരനാണെന്ന്‌ സമ്മതിച്ചതായി യുഎസ്‌ നീതിന്യായവകുപ്പ്‌ അവകാശപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top