18 June Tuesday

‌കെമിക്കൽ പ്ലാന്റ‌് പൊട്ടിത്തെറി; 47മരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

ബീജിങ് > ചൈനയിലെ ‌കെമിക്കൽ പ്ലാന്റ‌് പൊട്ടിത്തെറിച്ച‌ുണ്ടായ അപകടത്തിൽ മരണം 47 ആയി. 90 പേർക്ക‌് പരിക്കേറ്റു. 88 പേരെ രക്ഷപ്പെടുത്തി. ചൈനയിലെ യാങ‌്ചെങ‌്, ജിയാങ‌്സു മേഖലയിലെ കീടനാശിനി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിലാണ‌് സ‌്ഫോടനം. അടുത്തുള്ള 16 സ്ഥാപനങ്ങളെയും സ‌്ഫോടനം ബാധിച്ചിട്ടുണ്ട‌്.അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ കുട്ടികൾക്കും പരിക്കേറ്റു.

176 അഗ്നിശമന വാഹനങ്ങളും 928 രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി. സമീപവാസികളെ സുരക്ഷിത സ്ഥാനത്തേക്ക‌് മാറ്റിയതായി സർക്കാർ അറിയിച്ചു.
ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ എല്ലാവരും സഹായിക്കണമെന്ന‌് ചൈനീസ‌് പ്രസിഡന്റ‌് ഷി ജിൻ പിങ്ങ‌ും ചൈനീസ‌് കമ്യൂണിസ്റ്റ‌് പാർടിയും അഭ്യർഥിച്ചു.

സംഭവത്തിൽ വിപുലമായ അന്വേഷണം പ്രഖ്യാപിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി നടപടിയെടുത്തതായി അധികൃതർ അറിയിച്ചുു. നിലവിൽ ഷി ജിൻപിങ‌് യൂറോപ്പ‌് പര്യടനത്തിലാണ‌്.


പ്രധാന വാർത്തകൾ
 Top