19 October Saturday

ചെ ഗുവേരയ്‌ക്ക്‌ ആദരമർപ്പിച്ച്‌ ലോകം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ലാപാസ്‌ > ക്യൂബൻ വിപ്ലവനക്ഷത്രം ഏണെസ്‌റ്റോ ചെ ഗുവേരയുടെ 52–-ാം രക്തസാക്ഷിത്വ ദിനം ലോകത്ത്‌ വിവിധയിടങ്ങളിൽ ആചരിച്ചു. ബൊളീവിയയിലെ സാന്റാ ക്രൂസിൽ വിപുലമായ പരിപാടികളോടെ രക്തസാക്ഷിദിനം ആചരിച്ചു. റൂബൻ ടെറാസാസ്‌ ചത്വരത്തിൽ രാവിലെ ഏഴിന്‌ ആരംഭിച്ച ചടങ്ങുകളിൽ ചെ ഗുവേരയുടെ സഹചാരിയായിരുന്ന ക്യൂബൻ പോരാളി ടാനിയ ലാ ഗ്വറില്ലേറയ്‌ക്കും ആദരമർപ്പിച്ചു. ചെ ഗുവേര  മ്യൂസിയത്തിൽ ‘ചെ ഗുവേരയുടെ 50 വർഷങ്ങൾ’ എന്ന ഡോക്യുമെന്ററിയും ‘20–-ാം നൂറ്റാണ്ടിലെ ചെഗുവേര: വിപ്ലവങ്ങളുടെ പുത്രൻ’ എന്ന സിനിമയും പ്രദർശിപ്പിച്ചു. എൽ ആൽറ്റോ നഗരത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

1928 ജൂൺ 14ന്‌ അർജന്റീനയിൽ ജനിച്ച ചെ ഗുവേര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം മാതൃരാജ്യം വിട്ട് ഗ്വാട്ടിമാലയിലും ബൊളീവിയയിലും സഞ്ചരിച്ചു. തുടര്‍ന്ന് ഫിദൽ കാസ്ട്രോയ്‌ക്കൊപ്പം ക്യൂബന്‍ ഏകാധിപതി ബാറ്റിസ്റ്റയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയായി. വിപ്ലവത്തിനുശേഷം ക്യൂബയെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്നതിലും മുഴുകി. ക്യൂബൻ മന്ത്രിയായിരിക്കെ അമേരിക്കന്‍ ഏജന്റായിരുന്ന റെനെ ബാരിയന്റോസിന്റെ കിരാതഭരണത്തിനെതിരെ ബൊളീവിയയുടെ മോചനത്തിന്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ സംഘടിപ്പിച്ച് പോരാടി. ആര്‍ഡീസ് മലനിരകളില്‍ പോരാടവെയാണ് ചെ ഗുവേരയെ സൈന്യം പിടികൂടി വധിച്ചത്‌.


പ്രധാന വാർത്തകൾ
 Top