21 October Wednesday

കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച്‌ ചാർലി ഹെബ്ദോ

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020


പാരീസ്‌
മുഹമ്മദ്‌ നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്‌ ആക്രമിക്കപ്പെട്ട ചാർലി ഹെബ്ദോ അതേ കാർട്ടൂൺ വീണ്ടും പ്രസിദ്ധീകരിച്ചു. ചരിത്രം മാറ്റി എഴുതാനും മായ്‌ക്കാനും കഴിയില്ലെന്ന മുഖവരയോടെയാണ്‌ മാസിക കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. കാർട്ടൂണിന്റെ പേരിൽ 2015 ജനുവരിയിൽ മാസികയുടെ ഓഫീസിലും രണ്ടു ദിവസത്തിനുശേഷം സൂപ്പർ മാർക്കറ്റിലും നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ ബുധനാഴ്‌ച ആരംഭിക്കാനിരിക്കെയാണ്‌ കാർട്ടൂൺ വീണ്ടും അച്ചടിച്ചത്‌. അക്രമികൾ സംഭവത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക്‌ സഹായം ചെയ്‌ത 14 പേരാണ്‌ വിചാരണ നേരിടുന്നത്‌.

എഡിറ്റോറിയലിൽ ഇടപെടില്ല: മാക്രോൺ മാസികയുടെ എഡിറ്റോറിയൽ തീരുമാനത്തിൽ അഭിപ്രായം പറയാനാകില്ലെന്ന്‌ ഫ്രഞ്ച് പ്രസിഡന്റ്‌ ഇമാന്യുവൽ മാക്രോൺ പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെയോ മാധ്യമസ്ഥാപനത്തിന്റെയോ എഡിറ്റോറിയൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിധി പറയാൻ ഒരിക്കലും അധികാരമില്ല. ഫ്രഞ്ച് പൗരന്മാർ പരസ്പരം ബഹുമാനിക്കുകയും ഒരു ‘വിദ്വേഷ സംഭാഷണം' ഒഴിവാക്കുകയും ചെയ്യണം. എന്നാൽ, കാർട്ടൂൺ വീണ്ടും പ്രസിദ്ധീകരിച്ചതിന് മാസികയെ വിമർശിക്കാൻ കഴിയില്ലെന്നും മാക്രോൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top