18 February Monday

ചാർലി ഹെബ‌്ദോ അക്രമം 14 പേരെ വിചാരണ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

പാരീസ‌് > പ്രവാചകനെ മോശമായി ചിത്രീകരിച്ച ചാർലി ഹെബ‌്ദോ മാസികയുടെ  ഓഫീസിലുണ്ടായ ഭീകരാക്രമണത്തിലും തുടർന്ന‌് രാജ്യത്തുണ്ടായ ആക്രമണങ്ങ‌ളിലും പ്രതിക‌ളായ 14 പേരെ വിചാരണ ചെയ്യും. 2015ലാണ‌് 17 പേർ മരിച്ച സംഭവമുണ്ടായത‌്. ഇതിൽ സഹായികളെന്നു കരുതപ്പെടുന്ന 11 പേർ കസ‌്റ്റഡിയിലാണ‌്. മൂന്നു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാണ‌്. ആക്രമണത്തിന‌് നേതൃത്വം നൽകിയ കൗചി സഹോദരങ്ങളിലൊരാൾ സന്ദർശനം നടത്തിയ യമനിലും അന്വേഷണം നടക്കുന്നുണ്ട‌്.
മാസികയാക്രമണത്തിനുശേഷം പാരീസിൽതന്നെ ഒരു പൊലീസ‌് ഉദ്യോഗസ്ഥയും മറ്റ‌് 4 പേരും കൊല്ലപ്പെട്ടിരുന്നു.
ആയുധം നൽകിയതടക്കമുള്ള സഹായം ചെയ‌്തവരെയാണ‌് ഫ്രഞ്ച‌് കോടതി വിചാരണ ചെയ്യാൻ ഒരുങ്ങുന്നത‌്. അൽ ഖായിദ ബന്ധമുള്ള സംഘടനയാണ‌് ആക്രമണം നടത്തിയത‌്.


പ്രധാന വാർത്തകൾ
 Top