15 December Sunday

"അയൽക്കാർക്ക്‌ അഭിനന്ദനങ്ങൾ'; ചാന്ദ്രയാൻ - 2ന്‌ ഇന്ത്യയ്‌ക്ക്‌ അഭിനന്ദനവുമായി പാക്കിസ്ഥാൻകാരും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

ന്യൂഡൽഹി > ചന്ദ്രന്റെ തണുത്തുറഞ്ഞ ദക്ഷിണധ്രുവത്തിലേക്ക്‌ ഇന്ത്യയുടെ ചാന്ദ്രയാൻ‐2 യാത്ര തുടങ്ങി. 46 ദിവസംകൊണ്ട്‌ മനുഷ്യനിർമിത പേടകം ആദ്യമായി ഈ മേഖലയിൽ ഇറങ്ങി പര്യവേക്ഷണം തുടങ്ങും. രാജ്യമെങ്ങും ജനങ്ങൾ ഈ നേട്ടം ആഘോഷിക്കുമ്പോൾ അയൽക്കാരായ പാക്കിസ്ഥാനും സന്തോഷം മറച്ചുവക്കുന്നില്ല. പാകിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ്‌ ന്യൂസ്‌ പേപ്പറായ ഡോവ്‌ൺ ഡോട്ട്‌ കോമിന്റെ വാർത്തയിലാണ്‌ പാകലസ്ഥാനിലുള്ളവർ അധിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്‌.

"അയൽക്കാർക്ക്‌ അഭിനന്ദനങ്ങൾ, ഈ ചരിത്രനേട്ടത്തിലേക്ക്‌ നിങ്ങൾക്ക്‌ എത്തിച്ചേരാൻ കഴിഞ്ഞതിൽ അയൽക്കാരെന്ന നിലയിൽ ഞങ്ങൾക്ക്‌ അഭിമാനമുണ്ട്‌'. "ഒരു ഭക്ഷിണ ഏഷ്യൻ രാജ്യം ബഹിരാകാശത്ത്‌ വലിയൊരു നേട്ടത്തിൽ എത്തുന്നതിൽ നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ ഞങ്ങളുമുണ്ട്‌' ‐ തുടങ്ങി ഐഎസ്‌ആർഒയേയും നിരവധി പാക്കിസ്ഥാൻകാർ കമന്റിൽ അഭിനന്ദിക്കുന്നുണ്ട്‌.

രാജ്യത്തിന്റെ നേട്ടത്തിൽ അഭിനന്ദനവുമായെത്തിയ അയൽക്കാരോട്‌ പിന്തുണയ്‌ക്ക്‌ നന്ദി പറയാൻ ഇന്ത്യക്കാരും ഉണ്ട്‌. 'നിങ്ങളുടെ അഭിനന്ദനങ്ങൾക്ക്‌ നന്ദി, ഇത്‌ അതിർത്തികളില്ലാതെ നമ്മുടെ നേട്ടമായി കാണാം"‐ എന്നാണ്‌ ഇന്ത്യയിൽ നിന്നുള്ളവർ പോസ്‌റ്റിൽ കമന്റ്‌ ചെയ്യുന്നത്‌.

ഇരുരാജ്യങ്ങളും തമ്മിൽ ശത്രുത മാത്രം നിലനിന്നുകാണാൻ ചിലർ ആഗ്രഹിക്കുമ്പോഴാണ്‌ സോഷ്യൽ മീഡിയയിലൂടെ സാധാരണക്കാരായ മനുഷ്യർ അതിർത്തികളില്ലാത്ത സ്‌നേഹം പങ്കുവക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top