Deshabhimani

ചൈനീസ് സ്‌പോർട്‌സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി: 35 പേർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 06:47 PM | 0 min read

ബീജിങ്‌ > ഷുഹായിൽ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 43 പേർക്ക് പരിക്കേറ്റു. 62കാരനാണ് കാർ ഒടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിൽ  അക്രമിയെ പിടികൂടി. സ്വയം മുറിപ്പെടുത്തിയ ഇയാൾ ഇപ്പോൾ അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.

ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് ഒത്തുതീർപ്പിലെ വിധിയിൽ ഇയാൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.  അക്രമിയെ ചോദ്യം ചെയ്യാനായില്ല. 

ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്ന ആക്രമണത്തിന്റെ വീഡിയോകൾ ഇന്ന് രാവിലെ ഇന്റർനെറ്റ് സെൻസർ ചെയ്തു നീക്കി. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. കുറ്റവാളിയെ നിയമപ്രകാരം കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home