21 February Friday

പാകിസ്ഥാനിൽ ബസപകടത്തിൽ 15 മരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

കറാച്ചി >  വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കില്ല സയ്‌ഫുള്ള ജില്ലയിൽ ബസും ഡീസൽ ട്രക്കും കൂട്ടിയിടിച്ച്‌  15 പേർ മരിച്ചു. കൂട്ടിയിടിയിൽ തീപിടിച്ച ഇരുവാഹനവും സമീപത്തുള്ള ഗർത്തത്തിലേക്ക്‌ പതിച്ചു.

ഗർത്തത്തിൽ നിന്നാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. അമിത വേഗതയെത്തുടർന്നാണ്‌ അപകടമെന്നാണ്‌ പ്രാഥമിക വിവരം. എണ്ണയും ഡീസലും കള്ളക്കടത്ത്‌ ചെയ്യുന്ന വാഹനങ്ങളാണ്‌ ഇത്തരം അപകടങ്ങൾക്ക്‌ കാരണമെന്ന്‌ ബലൂചിസ്ഥാൻ മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ചീഫ്‌ സെക്രട്ടറിക്ക്‌ നിർദേശം നൽകി.


 


പ്രധാന വാർത്തകൾ
 Top