28 September Tuesday

പാകിസ്ഥാന്‍ പഞ്ചാബില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

പഞ്ചാബ്> പാകിസ്ഥാന്‍ പഞ്ചാബിലെ ഇന്‍ഡസ് ഹൈവേയില്‍ പാസഞ്ചര്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 27 പേര്‍ മരിച്ചു.സിയാല്‍കോട്ടില്‍ നിന്ന് രാജന്‍പൂരിലേക്ക് പോകുകയായിരുന്ന ബസ് പഞ്ചാബിലെ ദേര ഖാസി ഖാന്‍ പ്രദേശത്താണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്നയുടനെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും  ഏരിയ കമ്മീഷണര്‍ ഡോ. ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു.  40 പേര്‍ക്ക് പരിക്കേറ്റു.

അപകട മരണത്തില്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ദുഖം രേഖപ്പെടുത്തി.പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top