23 January Sunday

ബൾഗേറിയ ബസ്‌ അപകടത്തില്‍ 46 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

videograbbed image


സോഫിയ
ബൾഗേറിയയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ 12 കുട്ടികൾ ഉൾപ്പെടെ 46 പേർ മരിച്ചു. ഏഴുപേരെ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുർക്കിയിലെ ഇസ്താൻബുളിൽനിന്ന്‌ മടങ്ങുകയായിരുന്ന ബസ്‌, സോഫിയക്കടുത്തുവച്ച്‌ റോഡിൽനിന്ന്‌ മാറി മീഡിയനിൽ ഇടിച്ചുനിൽക്കുകയും തീപിടിക്കുകയുമായിരുന്നു. നോർത്ത്‌ മസെഡോണിയ രജിസ്‌ട്രേഷനിലുള്ള ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. കെയർടേക്കർ പ്രധാനമന്ത്രി സ്‌റ്റെഫാൻ യാനെവ്‌ അപകടസ്ഥലം സന്ദർശിച്ചു. അപകടകാരണം വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top