20 November Wednesday

രാജസ്ഥാനിൽ ബിഎസ്‌പി നേതാക്കൾക്ക്‌ ചെരുപ്പുമാല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ജയ്‌പുർ >  പണംവാങ്ങി സ്ഥാനാർഥികളെ കെട്ടിയിറക്കുന്നതിൽ പ്രതിഷേധിച്ച്‌ രാജസ്ഥാനിൽ രണ്ട്‌ ബിഎസ്‌പി നേതാക്കളെ പ്രവർത്തകർ ചെരിപ്പുമാല അണിയിച്ചു. കറുത്ത തുണികൊണ്ട്‌ കണ്ണുമൂടിക്കെട്ടിച്ച നേതാക്കളെയുംകൊണ്ട്‌ പാർടി ഓഫീസിനു പുറത്ത്‌ പ്രകടനവും നടത്തി. ബിഎസ്‌പി ദേശീയ കോ–ഓർഡിനേറ്റർ രാംജി ഗൗതം, നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയുണ്ടായിരുന്ന സിതാറാം എന്നിവരെയാണ്‌ ചെരിപ്പുമാല അണിയിച്ചത്‌.

രാംജിയെ കഴുതപ്പുറത്ത് കയറ്റിയാണ്‌ ജയ്‌പുരിലെ ബാനിപാർക്കിലെ ഓഫീസിനു പുറത്ത്‌  പ്രകടനം നടത്തിയത്‌. അഞ്ചുവർഷമായി പാർടിക്കുവേണ്ടി കഠിനാധ്വാനംചെയ്യുന്ന പ്രവർത്തകരെ മറന്ന്‌ ബിജെപിയിൽനിന്നും കോൺഗ്രസിൽനിന്നും പണവുമായി വരുന്ന നേതാക്കളെയാണ്‌ നേതൃത്വം ബിഎസ്‌പി ടിക്കറ്റിൽ മത്സരിപ്പിക്കുന്നതെന്ന്‌ പ്രതിഷേധക്കാർ ആരോപിച്ചു.


പ്രധാന വാർത്തകൾ
 Top