22 August Thursday

ബ്രിട്ടീഷ‌് എണ്ണക്കപ്പൽ പിടിച്ചെടുക്കൽ: റേഡിയോ സന്ദേശം പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തെഹ‌്‌റാൻ > ബ്രിട്ടീഷ‌് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നതിനുമുമ്പ‌് ബ്രീട്ടീഷ‌് യുദ്ധക്കപ്പലിൽനിന്നുള്ള ഉദ്യോഗസ്ഥരും ഇറാൻ സൈന്യവും തമ്മിലുള്ള സംഭാഷണം പുറത്ത‌്. രൂക്ഷമായ തർക്കമാണ‌് ഇരുഭാഗവും തമ്മിലുണ്ടായതെന്ന‌് റേഡിയോ സന്ദേശങ്ങൾ വെളിവാക്കുന്നു. ബ്രിട്ടീഷ‌് കപ്പലായ സ‌്റ്റെനൊ ഇംപെറൊ പിടിച്ചെടുക്കുന്നതിന‌് തൊട്ടുമുമ്പുനടന്ന സംഭാഷണമാണ‌് ഇറാൻ വാർത്താ ഏജൻസി ഫാർസ‌് പുറത്തുവിട്ടത‌്.

ബ്രിട്ടന്റെ യുദ്ധക്കപ്പലിൽനിന്ന‌് ഇറാൻ സായുധസേനയെ താക്കീത‌് ചെയ്യുന്നതാണ‌് സന്ദേശത്തിൽ വ്യക്തമാകുന്നത‌്. ഗതി മാറ്റി കപ്പൽ പോവുകയാണെങ്കിൽ സുരക്ഷിതരായിരിക്കുമെന്ന‌് റേഡിയോ സന്ദേശത്തിൽ കേൾക്കാം‌. സുരക്ഷാ കാരണങ്ങളാൽ എണ്ണക്കപ്പൽ പരിശോധിക്കാൻ താൽപ്പര്യപ്പെടുന്നതായി ബ്രിട്ടന്റെ എച്ച‌്എംഎസ‌് മോൻഡ്രോസിനോട‌് ഇറാൻ ആവശ്യപ്പട്ടിരുന്നു.

ശനിയാഴ്ച ഹോർമൂസ‌് കടലിടുക്കിൽവച്ചാണ‌് സ‌്റ്റെനൊ ഇംപെറൊയെ ഇറാനിയൻ റെവലൂഷണറി ഗാർഡ‌് പിടിച്ചെടുത്തത‌്. തുടർന്ന‌് കപ്പലിലെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. രണ്ട‌് ആഴ‌്ച മുമ്പാണ‌് ഇറാന്റെ ഗ്രയ്സ‌് വൺ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത‌്. സിറിയയിലേക്ക‌് എണ്ണ കടത്തുന്നുവെന്നാരോപിച്ചായിരുന്നു അത‌്. വിഷയത്തിൽ ബ്രിട്ടന്റെ തുടർനടപടികൾ എന്തെന്ന‌് വൈകാതെ അറിയിക്കുമെന്ന‌് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top