23 May Thursday

എയർ ഇന്ത്യ ഉദ്യോഗസ്ഥനെ അപമാനിച്ചു, ബ്രിട്ടീഷ‌് അഭിഭാഷക ജയിലിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

ലണ്ടൻ> എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥയോട‌് അപമര്യാദയായി പെരുമാറിയ ബ്രിട്ടീഷ‌് അഭിഭാഷക സൈമൺ ബേൺസ‌ിന‌് കോടതി എട്ടുമാസത്തെ തടവുശിക്ഷ വിധിച്ചു. ഐസ്‌വർത്ത‌് കൗൺ കോടതിയാണ‌് ശിക്ഷ വിധിച്ചത‌്. ഇവർ അന്താരാഷ‌്ട്ര തലത്തിൽ മനുഷ്യാവകാശ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകയാണ‌്. മദ്യലഹരിയിലായിരുന്ന ഇവർ കൂടുതൽ വീഞ്ഞ‌് ആവശ്യപ്പെട്ടു. കൂടുതൽ വീഞ്ഞ‌് നൽകാൻ കഴിയില്ലെന്ന‌് അറിയിച്ചതോടെയാണ‌് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും മുഖത്ത‌് തുപ്പുകയും ചെയ്തത‌്. നവമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായതോടുകൂടിയാണ‌് ബ്രിട്ടീഷ‌് കോടതി സൈമണിനെതിരെ നടപടിയെടുത്തത‌്.

‘മദ്യലഹരിയിലുള്ളവർ വിമാനത്തിന്റെ മുഴുവൻ സുരക്ഷയ്ക്ക‌ാണ‌് ഭീഷണിയുയർത്തുന്നത‌്. ഒരാളെ അധിക്ഷേപിക്കണമെന്ന‌് കരുതിയാണ‌് മുഖത്ത‌് തുപ്പിയിരിക്കുന്നത‌്. ഇത‌് നിന്ദ്യമായ പ്രവർത്തിയാണ‌്. ’ ജഡ‌്ജി നിക്കോളാസ‌് വുഡ‌് പറഞ്ഞു. അധിക്ഷേപിച്ചതിന‌് ആറുമാസത്തെ തടവുശിക്ഷയും ശാരീരികമായി ഉപദ്രവിച്ചതിന‌് രണ്ട‌ുമാസത്തെ തടവുമാണ‌് കോടതി വിധിച്ചത‌്. താൻ ചെയ്ത പ്രവൃത്തിയിൽ തനിക്ക‌് അങ്ങേയറ്റം അപമാനമുണ്ടെന്ന‌് സൈമൺ കോടതിയിൽ അറിയിച്ചു. എന്നാൽ, മനുഷ്യാവകാശത്തിനായി വാദിക്കുന്ന ഇവരുടെ ഇരട്ടത്താപ്പാണ‌് വീഡിയോയിൽ വെളിപ്പെട്ടതെന്നാണ‌് നവമാധ്യമങ്ങളിൽനിന്ന‌് വിമർശനം ഉയരുന്നത‌്. പ്രാക‌്ടീസ‌് നിർത്തി വീട്ടിലിരിക്കണമെന്നും കമന്റുകളുണ്ട‌്.


പ്രധാന വാർത്തകൾ
 Top