04 August Tuesday

ബ്രിട്ടനിൽ വൻ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ലണ്ടൻ>  ബ്രിട്ടനിൽ ഏറ്റവും വലിയ ലോക്‌ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ. മൂന്നുമാസത്തിനുശേഷം നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നു. വിവാഹങ്ങൾക്കും ഇളവ്‌. സിനിമാശാലകൾ, ബാർബർ ഷോപ്പുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. സാമൂഹ്യഅകലം കർശനമായി പാലിക്കണമെന്ന്‌ നിർദേശമുണ്ട്‌.
നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്‌ ജനങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ധൃതിയിൽ തീരുമാനം എടുക്കുന്നത്‌ വൻ വിപത്തുകൾ ഉണ്ടാക്കാനിടയുണ്ടെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകി‌.

പല രാജ്യങ്ങളിലും നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നതിനെത്തുടർന്ന്‌ കോവിഡ്‌ വ്യാപനം കൂടിയിരുന്നു. ആളുകൾ ഒത്തുകൂടാൻ സാധ്യതയുണ്ടാകില്ല എന്ന്‌ ശാസ്‌ത്രീയ തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഇളവുകൾ നിശ്ചയിച്ചതെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പറഞ്ഞു.
● സ്‌പെയിനിൽ ലെയ്‌ഡ നഗരത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ്‌ രോഗികൾ ഉയരുന്നതിനെത്തുടർന്നാണ്‌ 2,00,000 ആളുകളടങ്ങുന്ന പ്രദേശത്ത്‌‌‌ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്‌. 60 പേർക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.

● ഫ്രഞ്ച്‌ ഗയാനയിൽ രോഗബാധിതർ കൂടുന്നതിനാൽ ഫ്രാൻസ്‌ ആരോഗ്യപ്രവർത്തകരെ അയക്കും. കഴിഞ്ഞ ആഴ്ചയിൽമാത്രം ഫ്രാൻസിൽ 5000 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇതിൽ 1400 പേർ ഫ്രഞ്ച്‌ ഗയാനയിൽനിന്നാണ്‌.
●ജർമനിയിൽ 210 പേർക്കുകൂടി രോഗം. ആകെ രോഗികൾ 1,97,210 ആയി. മരണം 9074.

●റഷ്യയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവർ പതിനായിരം കടന്നു. ആകെ രൊഗം സ്ഥിരീകരിച്ചവർ 674,515 ആയി.
വിക്ടോറിയയിൽ ലോക്‌ഡൗൺ
മെൽബൺ
വിക്ടോറിയയിൽ ശനിയാഴ്ച 108 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്‌   ഒമ്പത്‌ പൊതു ഭവനനിർമാണ മന്ദിരങ്ങളും മെൽബണിലെ മൂന്ന്‌ മന്ദിരങ്ങളും അടയ്ക്കും.
ഇവിടെ മൂവായിരത്തിധികം പേരാണ്‌ താമസിക്കിന്നത്‌. വിക്ടോറിയയിൽ നിലവിൽ 509 രോഗികളുണ്ട്‌. ഓസ്‌ട്രേലിയയിൽ ആകെ രോഗികൾ 8362. മരണം 104.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top