21 October Monday

ഇന്ത്യൻ കപ്പിത്താന്‌ യുഎസ്‌ കോഴ വാഗ്ദാനം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

തെഹ്‌റാൻ
ഇറാനിയൻ എണ്ണക്കപ്പൽ അദ്രിയാൻ ദാര്യയുടെ (ഗ്രെയ്‌സ്‌ 1) കപ്പിത്താന്‌ അമേരിക്ക ദശലക്ഷക്കണക്കിനു ഡോളർ കോഴ വാഗ്ദാനം ചെയ്തത്‌ പുറത്തായി. ഇന്ത്യക്കാരനായ കപ്പിത്താൻ അഖിലേഷ്‌ കുമാറിനാണ്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്ക്‌ പോംപിയോയുടെ പ്രതിനിധി ബ്രയാൻ ഹൂക്ക്‌ പണം വാഗ്ദാനംചെയ്ത്‌ ഇ -മെയിൽ അയച്ചത്‌.
ട്രംപ്‌ സർക്കാർ അഖിലേഷിന്‌ പണം നൽകുമെന്നായിരുന്നു മെയിൽ.

പകരം അമേരിക്കൻ അധികൃതർക്ക്‌ പിടിച്ചെടുക്കാൻ സാധ്യമാകുന്ന ഒരു സ്ഥലത്തേക്ക്‌  കപ്പൽ എത്തിക്കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. ഫിനാൻഷ്യൽ ടൈംസാണ്‌ ഇക്കാര്യം ആദ്യം റിപ്പോർട്ട്‌ ചെയ്‌തത്‌. പണം വാഗ്‌ദാനംചെയ്‌തത്‌ അമേരിക്കൻ വിദേശവകുപ്പ്‌ സ്ഥിരീകരിച്ചു. ഇതാദ്യമായല്ല പണം വാഗ്ദാനംചെയ്ത്‌ ഒരു യുഎസ്‌ ഉദ്യോഗസ്ഥൻ കപ്പിത്താന്മാർക്ക്‌ കത്തെഴുതുന്നത്‌.

സിറിയയിലേക്ക്‌ എണ്ണ കടത്തിയെന്ന്‌ ആരോപിച്ച്‌ ബ്രിട്ടീഷ്‌ അധികൃതർ  ജിബ്രാൾട്ടറിൽ പിടിച്ചുവച്ച കപ്പൽ പിന്നീട്‌ വിട്ടയച്ചിരുന്നു. അത്‌ തടയാനും അമേരിക്ക ശ്രമിച്ചിരുന്നു. കപ്പൽ പിടിച്ചെടുക്കാനും അമേരിക്കൻ നീതിന്യായവകുപ്പ്‌ വാറന്റയച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top