20 September Friday

സാവകാശം തേടി എംപിമാര്‍ ബ്രക്സിറ്റ് കോടതിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ലണ്ടൻ >  കരാറില്ലാതെ ബ്രക്സിറ്റിന്‌ ശ്രമിക്കുന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസണിന് വീണ്ടും തിരിച്ചടിയായി പാർലമെന്റ്‌ എംപിമാരുടെ നീക്കം. ബ്രക്സിറ്റിന്‌ കാലതാമസം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ എംപിമാർ.
ബോറിസ്‌ ജോൺസണിനെ എതിര്‍ത്തതുമൂലം പാർടിയിൽനിന്ന്‌ പുറത്തായ കൺസർവേറ്റീവ് എംപിമാര്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു.

യൂറോപ്യന്‍ യൂണിയനോട് ബ്രക്സിറ്റിന്‌ കാലതാമസം ആവശ്യപ്പെടാൻ ബോറിസ്‌ ജോൺസനിൽ സമ്മർദം ചെലുത്തുന്ന ബില്‍ വെള്ളിയാഴ്ച പാർലമെന്റിന്റെ ഉപരിസഭ അം​ഗീകരിച്ചു. സഭയില്‍ ഭൂരിപക്ഷം നഷ്ടമായ ബോറിസ് ജോണ്‍സണ് ഇത് കനത്ത തിരിച്ചടിയാണ്. അടുത്തമാസം തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി തേടി ബോറിസ്‌ ജോൺസൻ കൊണ്ടുവന്ന പ്രമേയവും പരാജയപ്പെട്ടു. ഒക്ടോബർ 31ന്‌ കരാറില്ലാതെ ഇയുവിൽ നിന്ന്‌ പുറത്തുകടക്കാനുള്ള തന്ത്രമായിരുന്നു ബോറിസ്‌ ജോൺസണിന്റേത്.

എംപിമാർ കോടതിയെ സമീപിക്കുമെന്ന വാർത്തയോട്‌ സർക്കാർ പ്രതികരിച്ചിട്ടില്ല. നിയമസഹായം തേടി ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ്‌ എംപിമാർ. ബ്രക്സിറ്റിന് ജനുവരിവരെ സമയം നീട്ടിക്കിട്ടണമെന്നാണ്‌ ഇവരുടെ ആവശ്യം. എന്നാൽ, നിയമവഴി പാർടി തേടിയിട്ടില്ലെന്ന്‌ ലേബർ പാർടി നേതാവ്‌ ജെറേമി കോർബിൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top