24 August Saturday

ബ്രെക‌്സിറ്റ‌് പ്രതിസന്ധിയിൽ കുടുങ്ങി മേ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

ലണ്ടൻ
ബ്രെക‌്സിറ്റ‌് നടപ്പാക്കാനുള്ള കാലാവധി നീട്ടിക്കിട്ടാൻ പ്രധാനമന്ത്രി തെരേസ മേ അഭ്യർഥിക്കണമെന്ന‌ നിയമനിർമാണം പാസാക്കി ഹൗസ‌് ഓഫ‌് കോമൺസ‌്. ലേബർ പാർടി നേതാവ‌് വേറ്റെ കൂപ്പറിന്റെ നിയമനിർമാണം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് ബ്രിട്ടനിലെ പൊതു സഭയിൽ പാസായത‌്. 313 പേർ കൂപ്പർക്ക‌് അനുകൂലമായി വോട്ട‌് ചെയ‌്തപ്പോൾ 312 പേർ എതിർത്ത‌് വോട്ട‌് ചെയ‌്തു.ഇനി ബ്രിട്ടനിലെ ഉപരിസഭയായ ഹൗസ‌് ഓഫ‌് ലോർഡ‌്സിൽക്കൂടി പാസാകണം. എന്നാൽ, ബ്രെക്സിറ്റ് കാലാവധി വീണ്ടും നീട്ടിത്തരാന്‍ സാധ്യമല്ലെന്ന് യൂറോപ്യന്‍ കമീഷണര്‍ ഷാന്‍ ക്ലോഡ് ജുന്‍കര്‍ വ്യക്തമാക്കി. ഏപ്രില്‍ 12നകം ബ്രിട്ടീഷ് പാർലമെന്റ് കരാര്‍ പാസാക്കണം. ഇപ്പോഴത്തെ നിലയില്‍ ഇത‌് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർബിനുമായി ചർച്ച


മൂന്ന‌ുതവണ പാർലമെന്റിൽ പരാജയപ്പെട്ട ബ്രെക‌്സിറ്റ‌് കരാർ പാസാക്കാനായി ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിനുമായി തെരേസ മേ കൂട്ടിക്കാഴ‌്ച നടത്തി. തൊഴിലാളികളെ സംരക്ഷിക്കുന്ന ഏത് നിലപാടിനും പിന്തുണയുണ്ടാകുമെന്ന‌് കോർബിൻ മേയോട‌് വ്യക്തമാക്കി. എന്നാൽ, കരാർ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നും കോർബിൻ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയോടെ പുതുക്കിയ കരാര്‍ അവതരിപ്പിക്കാനാണ‌് മേയുടെ തീരുമാനം എന്നാണ‌് മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ്യുന്നത‌്.

രാജിതുടരുന്നു


ബ്രെക‌്സിറ്റിൽ തെരേസ മേയുടെ നടപടിയില്‍ പ്രധിഷേധിച്ച് രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രി ക്രിസ് ഹീറ്റണ്‍ ഹാരിസും വെയില്‍സ് മന്ത്രി നൈജല്‍ ആഡംസുമാണ് രാജിവച്ചത്. ഇതോടെ മേയുടെ ക്യാബിനറ്റില്‍നിന്ന‌് രാജിവച്ച മന്ത്രിമാരുടെ എണ്ണം എട്ടായി.

 

കോർബിന്റെ ചിത്രത്തിൽ നിറയൊഴിച്ച‌് ബ്രിട്ടീഷ‌് പട്ടാളക്കാരുടെ പരിശീലനം
ലണ്ടൻ
ബ്രിട്ടനിലെ  പ്ര​​തി​​പ​​ക്ഷ നേ​​താ​​വും ലേബർ പാർടി അധ്യക്ഷനുമായ ജെ​​ർമി കോ​​ര്‍​​ബിന്റെ ചി​​ത്ര​​ത്തി​​ല്‍ നി​​റ​​യൊ​​ഴി​​ച്ച‌് പ​​ട്ടാ​​ള​​ക്കാരുടെ പ​​രി​​ശീ​​ല​​നം.
സൈ​​നി​​ക യൂ​​ണി​​ഫോ​​മി​​ലു​​ള്ള നാ​​ലു​​പേ​​ര്‍ കോ​​ര്‍​​ബി​​ന്റെ ചി​​ത്ര​​മു​​ള്ള പോ​​സ്റ്റ​​റി​​നെ ല​​ക്ഷ്യ​​മി​​ട്ട് വെ​​ടി​​യു​​തി​​ര്‍​​ക്കു​​ന്ന 25 സെ​​ക്ക​​ന്‍​​ഡ് ദൈ​​ര്‍​​ഘ്യ​​മു​​ള്ള വീ​​ഡി​​യോ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ‌് പ്രചരിച്ചത‌്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച്‌ ബ്രി​​ട്ടീ​​ഷ് സൈ​​ന്യം അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചന്നെും, സംഭവത്തെ അപലപിക്കുന്നുവെന്നും സൈനികവക്താവ‌് പറഞ്ഞു.

ഇങ്ങനെയൊരു സംഭവം ഞെട്ടലുണ്ടാക്കിയെന്ന‌് ജെർമി കോർബിൻ പ്രതികരിച്ചു. ആരാണിതിന‌ു പിന്നിലെന്നും പ്രതിരോധമന്ത്രാലയം അന്വേഷിച്ച‌് കണ്ടുപിടിക്കുമെന്ന‌് ഉറപ്പുണ്ടെന്ന‌ും കോർബിൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top