26 May Sunday

ബ്രെക്‌സിറ്റ്: തെരേസ മേ പുറത്തേക്ക‌്?

വെബ് ഡെസ്‌ക്‌Updated: Thursday Mar 28, 2019

ലണ്ടൻ
ബ്രെക‌്സിറ്റ‌് നടപടികൾ ബ്രീട്ടിഷ‌് സർക്കാരിൽനിന്ന‌് പാർലമെന്റ‌് ഏറ്റെടുത്ത സാഹചര്യത്തിൽ തെരേസ മേ രാജിവച്ചേക്കും. ബ്രെക‌്സിറ്റ‌് ഭാവിനടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302ന‌് എതിരെ 329 വോട്ടുകള്‍ക്കാണ് പാസായത്.

വിഷയത്തിൽ പ്രധാനമന്ത്രി കൺസർവേറ്റിവ് എംപിമാരുമായി ചർച്ച നടക്കുകയാണ‌്. കൺസർവേറ്റിവ് എംപിമാരുടെ വിശ്വാസം നേടാനായില്ലെങ്കിൽ രാജിവയ‌്ക്കുമെന്നാണ‌് സൂചന. എന്നാൽ, രാജിതീയതി പ്രഖ്യാപിച്ച‌് പുതിയ കരാർ പാസാക്കാനുള്ള മേയുടെ തന്ത്രമാണിതെന്ന‌ാണ‌് ടോറി എംപിമാരുടെ വാദം. വിഷയത്തിൽ പ്രതിഷേധിച്ച‌് 3 മന്ത്രിമാർ തിങ്കളാഴ‌്ച രാജിവച്ചിരുന്നു. സ്വന്തം പാർടിയിലെ നേതാക്കൾതന്നെ സർക്കാരിനെ എതിർത്ത‌് വോട്ട‌് ചെയ‌്ത‌തും രാജി ആവശ്യപ്പെട്ടതും മേയ‌്ക്ക‌് കനത്ത തിരിച്ചടിയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

പിന്നിൽ കോർബിൻ- – -ലെറ്റ‌്‌വിൻ

മാർഗരറ്റ‌് താച്ചർ ബ്രിട്ടൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന മുതിർന്ന കൺസർവേറ്റിവ്
എംപി ഒലിവർ -ലെറ്റ‌്‌വിനിന്റെ നീക്കങ്ങളാണ‌് തെരേസ മേയ‌്ക്ക‌് തിരിച്ചടിയായത‌്. പ്രധാനമന്ത്രിയെ മാറ്റി ബ്രെക്സിറ്റ് പാർലമെന്റിന്റെ തീരുമാനത്തിനു വിടണമെന്ന പ്രമേയത്തിനുപിന്നിൽ ലെറ്റ‌്‌വിനാണ‌്. ലെറ്റ‌്‌വിൻ കൊണ്ടുവന്ന പ്രമേയം ലേബർ പാർടി നേതാവ‌് ജെർമി കോർബിൻ പിന്തുണയ‌്ക്കുകകൂടി ചെയ‌്തതോടെ മേയുടെ കൈയിൽനിന്ന‌് കാര്യങ്ങൾ പിടിവിട്ടുപോകുകയായിരുന്നു.

മുമ്പിലുള്ള വഴികൾ

ഏതുരീതിയിൽ വേണം ബ്രിട്ടൻ യുറോപ്യൻ യൂണിയൻ വിടാൻ എന്നതിൽ ഇനി വോട്ടെടുപ്പ് നടക്കും. ബ്രിട്ടന് തിരിച്ചടിയേൽക്കാതെയുള്ള ബ്രെക്സിറ്റിന്റെ സാധ്യതകളും വീണ്ടുമൊരു ഹിതപരിശോധന വേണമോയെന്നതും പാർലമെന്റ് തീരുമാനിക്കും.

വ്യക്തമായ കരാറോടെയുള്ള ബ്രെക്സിറ്റിന് മെയ് 22 വരെ യൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിട്ടുണ്ട്.
രണ്ട‌് ദിവസം മുമ്പ‌് ബ്രെക്സിറ്റ് നടപടികൾക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് ബ്രിട്ടനിൽ വൻ റാലി നടന്നിരുന്നു. അതേസമയം തെരേസ മേ രാജിവയ‌്ക്കുകയാണെങ്കിൽ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കേണ്ടിവരുകയോ പൊതുതെരഞ്ഞടുപ്പ‌് നടത്തുകയോ വേണ്ടിവരും.

60 ലക്ഷം യൂറോപ്പ‌് അനൂകുലികളെ ചതിക്കരുത‌്: ഡൊണൾഡ‌് ടസ‌്ക‌്


ബ്രിട്ടൺ ബ്രെക‌്സിറ്റിൽ തുടരണമോ വേണ്ടേയോ എന്ന തീരുമാനമെടുക്കുന്നതുവരെ കാലാവധി നീട്ടാൻ നിയമനിര്‍മാതാക്കളോട‌് ആവശ്യപ്പെട്ട‌് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌്. ആർട്ടിക്കിൾ 50 തള്ളിക്കളയാനായി വോട്ട‌് ചെയ‌്ത 60 ലക്ഷം യൂറോപ്പ‌് അനൂകുലികളെ ചതിക്കരുത‌്. ബ്രെക്സിറ്റ് നടപടികൾക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന‌് ആവശ്യപ്പെട്ട‌്  റാലിയിൽ പങ്കെടുത്ത 10 ലക്ഷത്തോളം ആളുകളെ ചതിക്കാനാകില്ലെന്നും ടസ‌്ക‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top