ലണ്ടൻ > ബ്രെക്സിറ്റിൽ നിർണായക വോട്ടെടുപ്പ് ഫലം ഇന്നറിയാം. തെരേസ മേ മുന്നോട്ടുവയ്ക്കുന്ന കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ തടസ്സങ്ങളില്ലാതെ കരാറോടുകൂടി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പിൻവാങ്ങും. ജനുവരി 16ന് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 432 എംപിമാർ എതിരായി വോട്ടു ചെയ്ത് പരാജയപ്പെടുത്തിയിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച ഐറിഷ് വ്യാപാര കരാറും അതിർത്തിപ്രശ്നവും മേ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇന്നറിയാം.
ചൊവ്വാഴ്ച രാവിലെ ക്യാബിനറ്റ് യോഗത്തിനുശേഷം പാർലമെന്റ് ചേർന്നു ചർച്ച നടത്തിയശേഷം വൈകിട്ട് വോട്ടിങ് നടത്തും. കരാർ രേഖ മെച്ചപ്പെടുത്തിയതായി മേയും കരാർ പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കൊർബിനും പറഞ്ഞു. വോട്ടെടുപ്പിൽ കരാർ അംഗീകരിച്ചാൽ മാർച്ച് 29ന് കരാറോടെ ബ്രിട്ടൻ ഇയുവിൽനിന്ന് പിൻവാങ്ങും. പാസായില്ലെങ്കിൽ മാർച്ച് 13നും 14നും വോട്ടെടുപ്പ് ഉണ്ടാകും. ബ്രെക്സിറ്റ് കൂടുതൽ വൈകുമോ അതോ കരാറില്ലാതെ ബ്രെക്സിറ്റ് നടക്കുമോ എന്ന് ഈ വോട്ടെടുപ്പ് നിശ്ചയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..