26 May Sunday

ബ്രെക‌്സിറ്റ‌് വിടുതൽ കരാർ വീണ്ടും പരാജയം; തെരേസ മേ രാജിവയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019

ലണ്ടൻ> യൂറോപ്യൻ യൂണിയനിൽനിന്ന‌് ബ്രിട്ടൻ വേർപെടുന്ന ബ്രെക‌്സിറ്റ‌് വിടുതൽ കരാർ മൂന്നാം തവണയും വോട്ടിനിട്ടു തള്ളി. 58 വോട്ടിനാണ‌് കരാർ പരാജയപ്പെട്ടത‌്. ഇതോടെ തെരേസ മേ രാജിവയ‌്ക്കണമെന്ന ആവശ്യം ശക‌്തമായി. ലേബർ പാർടി നേതാവ‌്‌ ജെറമി കോർബിൻ തെരേസ മേ രാജി വയ‌്ക്കണമെന്നും പുതിയ തെരഞ്ഞെടുപ്പ‌് നടത്തണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു നേതാവിന‌് മെച്ചപ്പെട്ടൊരു കരാർ അവതരിപ്പിക്കാനുള്ള അവസരം നൽകാൻ മേ കസേരയൊഴിയണമെന്ന‌് യൂറോപ്യൻ ബ്രെക‌്സിറ്റ‌് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ സ‌്റ്റീവ‌് ബേക്കർ പറഞ്ഞു.

ഇതോടെ യൂറോപ്യൻ യൂണിയൻ നീട്ടിനൽകിയ തീയതിക്കുള്ളിൽ കരാറോടെ ബ്രെക‌്സിറ്റ‌് നടക്കില്ലെന്ന‌് ഉറപ്പായി. മെയ‌് 22ന‌ുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ‌് ഇയു നിർദേശിച്ചത‌്. കരാറില്ലാതെയുള്ള വിടുതൽ ഒഴിവാക്കുന്നതിന‌് തീയതിനീട്ടാൻ ഏപ്രിൽ 12 വരെ തേരേസ മേക്ക‌് അപേക്ഷിക്കാം.  ഇല്ലെങ്കിൽ കരാറില്ലാതെ ഈ തീയതിയിൽ യൂണിയൻ വിടേണ്ടി വരും. നോ ഡീൽ ബ്രെക‌്സിറ്റിനെതിരെ കൃത്യമായ ഭൂരിപക്ഷം പാർലമെന്റിലുണ്ട‌്. തിങ്കളാഴ‌്ച ബദൽ പദ്ധതികൾ എംപിമാർ വോട്ടിനിടും. മേയിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ യുകെ ഭാഗമാകേണ്ടി വരുമെന്ന‌ും തെരേസ മേ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top