21 February Thursday

ബ്രെക്സിറ്റ‌് കരാർ ബ്രിട്ടീഷ‌് പാർലമെന്റ‌് തള്ളി ; നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക‌് കനത്ത തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

 ലണ്ടൻ > യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്ന്​ ബ്രി​ട്ട​ന്റെ പിൻമാറ്റത്തിന‌് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുവച്ച കരാർ ബ്രിട്ടീഷ‌് പാർലമെന്റ‌് തള്ളി. അഞ്ചുദിവസത്തെ ചർച്ചയ‌്ക്കൊടുവിൽ  പൊ​തു​സ​ഭ​യി​ൽ ചൊവ്വാഴ‌്ച രാത്രി ന​ട​​ന്ന വോട്ടെ​ടു​പ്പി​ൽ 202 നെതിരെ 432 വോട്ടുകൾക്കാണ‌് കരാർ തള്ളിയത‌്. ലേ​ബ​ർ പാ​ർ​ടി​യും മ​റ്റു പ്ര​തി​പ​ക്ഷ കക്ഷിക​ളും ക​രാ​റി​നെ എ​തി​ർ​ത്ത്​ വോ​ട്ട്​ ചെ​യ‌്തു. ഭരണകക്ഷിയായ ക​ൺ​​സ​ർ​വേ​റ്റീ​വ്​ പാ​ർ​ടിയിലെ നൂ​റോ​ളം അംഗങ്ങളും ഇവർക്കൊപ്പം കരാറിനെ എതിർത്തതാണ‌് മേയുടെ നീക്കത്തിന‌് തിരിച്ചടിയായത‌്.
ജനങ്ങൾ ഉറ്റുനോക്കുകയാണെന്നും രാ​ജ്യ​ത്തിന്റെ ന​ന്മ​യ‌്ക്കാ​യി ക​രാ​റി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും​ മേ​​ പാർലമെന്റിൽ വീണ്ടും അഭ്യർഥിച്ചു.

എന്നാൽ, ഇയു വിടുന്നതിനായി ബ്രിട്ടന്റെ താൽപ്പര്യം ഹനിക്കുന്ന വ്യവസ്ഥകളാണ‌് കരാറിൽ ഉള്ളതെന്ന വിമർശനത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. മേയുടെ വാദങ്ങളൊന്നും അവർ അംഗീകരിച്ചില്ല. ചർച്ചയ‌്ക്കുശേഷം സ‌്പീക്കർ ജോൺ മെർകൗ അംഗകരിച്ച നാല‌് ഭേദഗതിക്കുമേലും വോട്ടെടുപ്പ‌് നടന്നു.  ഇതിനുശേഷമാണ‌് മേയുടെ ബ്രെക‌്സിറ്റ‌് കരാറിന‌് അംഗീകാരം നൽകാനുള്ള അന്തിമ വോട്ടെടുപ്പ‌് നടന്നത‌്.


2016 ജൂ​ൺ 23നാ​ണ്​ ബ്രി​ട്ട​നി​ൽ ബ്രെ​ക്​​സി​റ്റ്​ സംബന്ധിച്ച  ജനഹിത​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 51.9 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂണിയ​​ൻ വി​ട​ണ​മെ​ന്നാ​ണ്​ വി​ധി​യെഴുതിയത‌്. ഇതേത്തുടർന്നാണ‌് ബ്രെക‌്സിറ്റ‌ിനായുള്ള ഉടമ്പടിക്ക‌് ബ്രിട്ടീഷ‌് സർക്കാർ നടപടി തുടങ്ങി. 2019 മാ​ർ​ച്ച്​ 30നകം ബ്രെക‌്സിറ്റിനുള്ള നടപടികൾ പൂ​ർ​ത്തി​യാക്കുമെന്നാണ‌് പ്രഖ്യാപിച്ചിരുന്നത‌്. ഇതിനുള്ള നീക്കമാണ‌് ബ്രിട്ടീഷ‌് പാർലമെന്റ‌് തടഞ്ഞിരിക്കുന്നത‌്. സ്വന്തം നീക്കത്തിന‌് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തെരേസ മേ പാർടി നേതൃപദവും പ്രധാനമന്ത്രിസ്ഥാനവും ഒഴിഞ്ഞേക്കുമെന്നാണ‌് വിലയിരുത്തൽ.


പ്രധാന വാർത്തകൾ
 Top