ലണ്ടൻ> ബ്രെക്സിറ്റ് കാലാവധി യൂറോപ്യൻ യൂണിയൻ(ഇയു)നീട്ടുമെന്ന് സൂചന. പുതുക്കിയ കരാറിന് പാർലമെന്റിൽ അംഗീകാരം ലഭിക്കുകയാണെങ്കിൽ സമയം നീട്ടാമെന്നാണ് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡോണാൾഡ് ടസ്ക്ക് അറിയിച്ചു. കാലാവധി നീട്ടാൻ തെരേസ മേ ഇയുവിന് നേരത്തെ കത്തയച്ചിരുന്നു.
യൂറോപ്യൻ യൂണിയനിലെ ആർട്ടിക്കിൾ 50 പ്രകാരം ബ്രക്സിറ്റ് കരാർ വൈകിപ്പിക്കണമെന്ന അഭ്യർത്ഥനയാണ് മേ മുന്നോട്ട് വച്ചിരുന്നത്. ഇതാണ് ഡോണാൾഡ് ടസ്ക്ക് പരിഗണിക്കാമെന്നറിയിച്ചത്. തീരുമാനം ഇയുവിലുള്ള മറ്റു 27 രാജ്യങ്ങളുടെ പ്രതിനിധികളും അംഗീകരിക്കണം. എന്നാൽ മാത്രമേ സമയം നീട്ടിക്കിട്ടുന്നത് ഔദ്യോഗികമായി നടപ്പാക്കാൻ സാധിക്കുകയുള്ളൂ. എത്ര സമയം വേണമെന്നത് തെരേസ മേയും മറ്റു ഇയു പ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്ന് ഡോണാൾഡ് ടസ്ക്ക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..