18 August Sunday

ബ്രെക്സിറ്റ‌് ഇയു ഉച്ചകോടി ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019


ബെർലിൻ
ജർമൻ ചാൻസലർ ആംഗല മെർക്കലുമായും ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമ്മാനുവൻ മാക്രോണുമായും ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേ കൂടിക്കാഴ‌്ച നടത്തി. ബുധനാഴ‌്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രെക‌്സിറ്റ‌് ജൂൺ 30 വരെ നീട്ടിക്കിട്ടണമെന്ന‌് ബ്രിട്ടന‌ുവേണ്ടി വാദിക്കാനാണ‌് ഇരുവരുമായുള്ള മേയുടെ കൂടിക്കാഴ‌്ച. മേയുടെ അഭ്യർഥനയോട്  മെർക്കൽ അനൂകുല നിലപാടെടുത്തതായാണ‌് സൂചന. ബെൽജിയത്തിലെ ബ്രസൽസിലാണ‌് യൂറോപ്യൻ യൂണിയന്റെ അടിയന്തര ഉച്ചകോടി നടക്കുന്നത‌്. വെള്ളിയാഴ‌്ച കരാറില്ലാത്ത ബ്രിട്ടൺ ബ്രെക‌്സിറ്റിൽനിന്ന‌് പോവുമോ ഇല്ലയോ എന്ന‌ും ഉച്ചക്കോടിയിൽ തീരുമാനമാവും. പാർലമെന്റിൽ മൂന്ന‌ുതവണ തള്ളിയ കരാറിൽ ഇനി എന്തുചെയ്യുമെന്ന‌് തെരേസ മേ ഉച്ചകോടിയിൽ അവതരിപ്പിക്കും.

ഇതിനായി ലേബർ പാർടി നേതാവ‌് ജെർമി കോർബിന്റെ അഭിപ്രായം തേടിയതിനെതിരെ കൺസേർവേറ്റിവ‌് എംപിമാർ രംഗത്ത‌ു വന്നിരുന്നു. കരാറില്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുകയാണെങ്കിൽ ചരിത്രപരമായ വിഢിത്തമായിരിക്കുമെന്നാണ് നയതന്ത്രജ്ഞർ വിലയിരുന്നത‌്.


പ്രധാന വാർത്തകൾ
 Top