18 February Monday

ബ്രെക്സിറ്റ‌്‌; ബ്രിട്ടനും അയർലൻഡ‌ും ചർച്ചയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

ലണ്ടൻ > ബ്രെക്സിറ്റിനെ സംബന്ധിച്ച‌്  ബ്രിട്ടനും അയർലൻഡും തമ്മിൽ നിലനിൽക്കുന്ന അതിർത്തി ആശങ്ക പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചർച്ചനടത്തുന്നു. ബ്രിട്ടനെയും മറ്റു യൂറോപ്യൻ രാജ്യങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അയർലൻഡ‌് അതിർത്തി അടയ്ക്കാൻ കഴിയാത്ത രീതിയിലായിരുന്നു തെരേസ മേ നിലവിലെ കരാർ രൂപീകരിച്ചിരുന്നത‌്. എന്നാലിത‌് പാർലമെന്റ‌് വൻ ഭൂരിപക്ഷത്തിൽ തള്ളി.

ഈ സാഹചര്യത്തിലാണ‌് പുതിയ കരാർ രൂപീകരിക്കുന്നതിന‌് മുൻപ‌് ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയും ഐറിഷ‌് പ്രധാനമന്ത്രി ലിയോ വരാഡ‌്കറും ചർച്ച നടത്താൻ തീരുമാനിച്ചത‌്. മാർച്ചിനുമുമ്പ‌് കൃത്യമായ പദ്ധതികൾ രൂപീകരിച്ചില്ലെങ്കിൽ നിലവിലെ പ്രതിസന്ധി തുടരും.

എന്താണ‌് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം?

ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും യൂറോപ്യൻ യൂണിയൻ അംഗമായ അയർലൻഡും തമ്മിലുള്ള അതിർത്തി തുറന്നിടുന്നതോടെ യൂറോപ്യൻ യൂണിയന‌് ബ്രിട്ടന‌ിൽ കസ്റ്റംസ് പരിശോധന നടത്താൻ സാധിക്കും.  ഇത‌് സൂചിപ്പിക്കുന്നത‌് ബ്രിട്ടന‌് യൂറോപ്യൻ യൂണിയനിൽ നിന്ന‌് പൂർണ്ണമായി വിട്ടു നിൽക്കാൻ കഴിയില്ലെന്നുള്ളതാണ‌്. യൂറോപ്യൻ യൂണിയൻ വിടുന്നില്ലെങ്കിൽ  മറ്റ് രാഷ്ട്രങ്ങളുമായി ബ്രിട്ടന് സ്വതന്ത്രമായി വ്യാപാരക്കരാറുകളിൽ ഏർപ്പെടാൻ കഴിയാതെ വരും. അതിർത്തി അടച്ചിടുന്നതിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട‌്.

അയർലൻഡ‌് ജനതയെ വേർതിരിക്കാൻ ശ്രമിച്ചാൽ സർക്കാർ വിരുദ്ധ വികാരം അലയടിക്കുമെന്ന‌് ഉറപ്പുള്ളത‌് കൊണ്ടാണ‌് തെരേസ മേ അതിന‌് തയ്യാറാകാത്തത‌്. ഈ പ്രതിസന്ധി പരിഹരിക്കാനാണ‌് ബ്രിട്ടനും അയർലൻഡും ഇച്ചോൾ ചർച്ച.


പ്രധാന വാർത്തകൾ
 Top