21 October Monday

വിയോജിക്കുന്നവരെ പുറത്താക്കും: ഭരണകക്ഷി എംപിമാരോട്‌ ബോറിസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

ലണ്ടൻ
പ്രത്യേക കരാറില്ലാതെ ബ്രെക്‌സിറ്റ്‌ നടപ്പാക്കുന്നതിനോട്‌ വിയോജിപ്പുള്ള ഭരണകക്ഷി എംപിമാരെ പാർടിയിൽനിന്ന്‌ പുറത്താക്കുമെന്ന്‌ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ. പാർലമെന്റ്‌ സമ്മേളനം ഒക്‌ടോബർ 31 വരെ നിർത്തിവച്ചതിനെതിരെ മുൻ ധനമന്ത്രി ഫിലിപ്‌ ഹമോണ്ട്‌ രംഗത്തുവന്നതോടെയാണ്‌ പ്രധാനമന്ത്രി സ്വരം കടുപ്പിച്ചത്‌.
 
പ്രതിപക്ഷ കക്ഷികൾ  ഇന്ന്‌ ജോൺസണുമായു ചർച്ച നടത്തും. യൂറോപ്യൻ യൂണിയനിൽ കരാറില്ലാതെ പുറത്തുപോകാനുള്ള തീരുമാനം പരിശോധിക്കണമെന്ന്‌ ആവശ്യപ്പെടും.അതേസമയം, ബ്രെക്‌സിറ്റിന്‌ തയ്യാറായിരിക്കാൻ ജനങ്ങളോട്‌ ആഹ്വാനംചെയ്യുന്ന പ്രചാരണം സർക്കാർ തുടങ്ങിക്കഴിഞ്ഞു.


പ്രധാന വാർത്തകൾ
 Top