21 November Thursday

ബൊളിവിയ തെരഞ്ഞെടുപ്പ്‌; ആദ്യഘട്ട വോട്ടെടുപ്പിൽ ഇടതുപക്ഷം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ലാ പാസ്‌ > ബൊളിവിയൻ പ്രസിഡൻറ്‌ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ ഇവോ മൊറാലിസിന്‌ വിജയം. സെനറ്റ്‌, പ്രതിനിധിസഭകളിലാണ്‌ മൊറേൽസിന്‌ ഭൂരിപക്ഷം ലഭിച്ചത്‌. ഇരു സഭകളിലുമായി 45.28 ശതമാനം വോട്ടുകളാണ്‌ മൊറേൽസിന്‌ ലഭിച്ചത്‌. എതിരാളിയായ കാർലോസ്‌ മെസയ്‌ക്ക്‌ 38.16 ശതമാനം വോട്ടുകളെ നേടാൻ കഴിഞ്ഞുള്ളൂ.

പ്രബുദ്ധരായ ബൊളിവിയൻ ജനത സർക്കാരിന്‌ നൽകിയ അംഗീകാരമാണ്‌ ഭൂരിപക്ഷം തെളിയിക്കുന്നതെന്ന്‌ മൊറേൽസ്‌ പറഞ്ഞു. ഇത്‌ നാലം തവണയാണ്‌ മൊറേൽസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നത്‌. 2006 മുതൽ ബൊളിവിയയെ നയിക്കുകയാണ്‌ ഇടതുപക്ഷ നേതാവായ മൊറേൽസ്‌. 50 ശതമാനം വോട്ടാണ്‌ ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കുന്നതിന്‌ ആവശ്യമായുള്ളത്‌. ഡിസംബർ പതിനഞ്ചിനാണ്‌ രണ്ടാം ഘട്ട വോട്ടെടുപ്പ്‌.


പ്രധാന വാർത്തകൾ
 Top