Deshabhimani

പ്രക്ഷോഭച്ചൂടറിഞ്ഞ് യുഎസിൽ നെതന്യാഹു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 02:38 AM | 0 min read


വാഷിങ്‌ടൺ
അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധമുയര്‍ത്തി പലസ്തീൻ അനുകൂല പ്രക്ഷോഭകര്‍. ക്യാപിറ്റോൾ കെട്ടിടത്തിലേക്ക്‌ നെതന്യാഹുവിനെ കടത്തിവിടില്ലെന്ന്‌ പ്രഖ്യാപിച്ച് ഇരച്ചെത്തിയ പ്രക്ഷോഭകരെ പൊലീസ്  കൂറ്റൻ ബാരിക്കേഡുയര്‍ത്തി തടഞ്ഞു. ഇവര്‍ക്കെതിരെ പൊലീസ്‌ കുരുമുളക്‌ സ്പ്രേ പ്രയോ​ഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.ജൂത സംഘടനകളും ക്യാപിറ്റോൾ കെട്ടിടത്തിന്‌ പുറത്ത്‌ തിങ്ങിക്കൂടി.നെതന്യാഹുവിന്റെ കോലം കത്തിച്ചു.  പലസ്തീൻ പതാകയേന്തിയും വംശഹത്യക്കുമെതിരെ മുദ്രാവാക്യമുയർത്തിയും ജനങ്ങൾ നിരത്തിൽ നിലയുറപ്പിച്ചു.

സഭയിലും പ്രതിഷേധം
നെതന്യാഹു യുഎസ്‌ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പ്രതിനിധിസഭാംഗം റാഷിദ താലിബ് ‘യുദ്ധക്കുറ്റവാളി’ എന്നെഴുതിയ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. ഡെമോക്രാറ്റിക്‌ എംപിയായ ഇവര്‍ കോൺഗ്രസിലെ ഏക പലസ്തീൻ വംശജയാണ്. അമ്പതിൽപ്പരം ഡെമോക്രാറ്റിക്‌ എംപിമാരും സ്വതന്ത്ര എംപിയായ ബെർനീ സാൻഡേഴ്‌സും സമ്മേളനം ബഹിഷ്കരിച്ചു.  യുഎസ് കോണ്‍​ഗ്രസില്‍ സംസാരിക്കെ,  ഇറാനെതിരെ ആഞ്ഞടിച്ച നെതന്യാഹു, അമേരിക്കൻ സഹായത്തോടെ ഗാസയിൽ സമ്പൂർണ വിജയം നേടുമെന്ന് പ്രഖ്യാപിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home