14 December Saturday

ബെലാറൂസിൽ പ്രതിപക്ഷം ഇല്ലാത്ത പാർലമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

മിൻസ്‌ക്‌ >  ബെലാറൂസ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും പ്രസിഡന്റ്‌ അലക്‌സാണ്ടർ ലൂകാഷെങ്കോയെ അനുകൂലിക്കുന്നവർ വിജയിച്ചു. പാർലമെന്റിന്റെ അധോസഭയായ പ്രതിനിധി സഭയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 110 അംഗ സീറ്റിൽ പ്രതിപക്ഷത്തിന്‌ നേരത്തെ രണ്ട്‌ സീറ്റുണ്ടായിരുന്നു. ഈ അംഗങ്ങളടക്കം പ്രതിപക്ഷത്തെ പല പ്രധാന നേതാക്കളെയും മത്സരിക്കുന്നതിൽനിന്ന്‌ വിലക്കിയിരുന്നു.

77 ശതമാനം പേർ വോട്ട്‌ ചെയ്‌തതായാണ്‌ അധികൃതർ പുറത്തുവിട്ട കണക്ക്‌. ലൂകാഷെങ്കോയുടെ വിമർശകർ തെരഞ്ഞെടുപ്പ്‌ ഫലം തള്ളിയിരിക്കുകയാണ്‌. കഴിഞ്ഞ വർഷത്തെ മിസ്‌ ബെലാറൂസായ മരിയ വാസിലേവിച്ചും  പുതിയ പാർലമെന്റംഗങ്ങളിൽ ഉൾപ്പെടുന്നു. 1994 മുതൽ ലൂകാഷെങ്കോയാണ്‌ ബെലാറൂസ്‌ പ്രസിഡന്റ്‌. അടുത്തവർഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന്‌ ഞായറാഴ്‌ച വോട്ട്‌ ചെയ്‌തശേഷം ലൂകാഷെങ്കോ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top