10 September Tuesday

ബം​ഗ്ലാദേശിൽ അഞ്ഞൂറിൽ അധികം തടവുകാർ ജയിൽചാടി; രക്ഷപ്പെട്ടവരിൽ തീവ്രവാദ ബന്ധമുള്ളവരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ധാക്ക > സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതിനു പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറിലധികം തടവുകാർ ജയിൽ ചാടിയതായാണ് വിവരം. വടികളും  ആയുധങ്ങളുമായി അക്രമികൾ ജയിൽ ഗേറ്റ് തകർത്ത് രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.  രക്ഷപ്പെട്ടവരിൽ 20 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുള്ളതായി വാർത്തകൾ പുറത്തുവരുന്നനുണ്ട്‌. എന്നാൽ അതേ സമയം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നൊബെൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top