മനാമ> കോവിഡ് ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴിൽ നിധി (തംകീൻ) വഴി കൂടുതൽ പിന്തുണയ്ക്കും.
നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ സ്വദേശികൾക്കും മൂന്നു മാസം സർക്കാർ ശമ്പളം നൽകിയിരുന്നു. ഇത്തവണ സ്വദേശികൾക്ക് മാത്രമാണ് ആനുകൂല്യം. നേരത്തെ പ്രവാസികളുടെ ജൂൺവരെ മൂന്നു മാസത്തേക്കുള്ള വൈദ്യുതി, വെള്ളം ചാർജുകൾ സർക്കാർ വഹിച്ചിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് പുതിയ ഇളവുകൾ.പ്രതിസന്ധി നേരിടാൻ മികച്ച ഉത്തേജക പാക്കേജാണ് ബഹ്റൈൻ നടപ്പാക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ കോവിഡ് ചികിത്സ ഇവിടെ പൂർണമായും സൗജന്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..