Deshabhimani

ഇറാൻ പ്രസിഡന്റിന്റെ സന്ദർശനത്തിന്‌ 
തൊട്ടുമുമ്പ്‌ 
ബാഗ്ദാദില്‍ സ്ഫോടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 02:03 AM | 0 min read


ബാഗ്‌ദാദ്‌
ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യന്റെ സന്ദർശനത്തിന്‌ തൊട്ടുമുമ്പ്‌ ഇറാഖിലെ ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ഫോടനം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത്‌ ചൊവ്വാഴ്‌ച പ്രാദേശിക സമയം   രാത്രി  11 മണിക്കുണ്ടായ  സ്‌ഫോടനത്തിന്റെ ഉറവിടമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. റോക്കറ്റുകൾ പതിച്ചതാണെന്ന്‌ റിപ്പോർട്ടുണ്ട്‌. അധികാരമേറ്റതിന്‌ ശേഷം പെസഷ്‌ക്യൻ നടത്തുന്ന ആദ്യ വിദേശസന്ദർശനമാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home