13 May Thursday

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബ്രിട്ടനില്‍ 77 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ലണ്ടൻ
ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ്‌ വകഭേദം ‘ബി 1.617’ യുകെയിൽ 77 പേരിൽ സ്ഥിരീകരിച്ചു. പബ്ലിക്‌‌ ഹെൽത്ത്‌ ഇംഗ്ലണ്ടിന്റെ പ്രതിവാര റിപ്പോർട്ടിലാണ്‌ ഈ വിവരം. ബി 1.617ന്റെതന്നെ മൂന്ന്‌ വകഭേദം രാജ്യത്തുണ്ടന്നും ഇത്‌ അതിവേഗം പടരുന്ന തരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ നിലവിലെ തീവ്രവ്യാപനത്തിന്‌ കാരണം ഈ വകഭേദമാകാമെന്നും റിപ്പോർട്ടിലുണ്ട്‌. ഇന്ത്യയിലെ കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ ഇന്ത്യാ സന്ദർശനം ഒറ്റ ദിവസമാക്കി കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top