11 April Sunday

ആദ്യം യുഎസ്‌ ഉപരോധം നീക്കണം: ഇറാൻ , ഇസ്രയേൽ നടപടിയിൽ യുഎൻ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


തെഹ്‌റാൻ
അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി വീണ്ടും ആണവക്കരാറിൽ ഏർപ്പെടണമെങ്കിൽ ആദ്യം എല്ലാ ഉപരോധങ്ങളും  പിൻവലിക്കണമെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമനേയി. ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ്‌ ഇറാന്റെ പ്രതികരണം. 2018ലാണ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രസിഡന്റായിരിക്കെ ആണവ കരാറിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്‌. ഇതിനു ശേഷം ഇറാനുമേൽ  ഉപരോധം ശക്തമാക്കുകയായിരുന്നു.

ഇസ്രയേൽ നടപടിയിൽ യുഎൻ ഇടപെടണം
ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾക്കെതിരെ യുഎൻ ഇടപെടണമെന്ന്‌ ഇറാൻ ആവശ്യപ്പെട്ടു. ഇസ്രയേൽ ഇറാനെതിരെ പ്രകോപനപരമായി ഇടപെടുകയും കൂടുതൽ ആക്രമണങ്ങൾക്ക്‌ തയാറെടുക്കുന്നുവെന്നും‌ ചൂണ്ടിക്കാണിച്ച്‌ യുഎന്നിലെ ഇറാൻ പ്രതിനിധി  മജീദ്‌  തഖ്ത്- രാവഞ്ചി സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസിനു കത്ത്‌ നൽകി. ഇസ്രയേലിന്റെ ഭീഷണികൾ യുഎൻ നിയമത്തിന്റെ ലംഘനമാണ്‌. കത്ത്‌ സുരക്ഷാ കൗൺസിലിന്റെ രേഖയാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top