Deshabhimani

ഖമനേയി ഗുരുതരാവസ്ഥയിലെന്ന് ഇസ്രയേല്‍, ചിത്രം പങ്കുവച്ച് ഇറാന്‍

വെബ് ഡെസ്ക്

Published on Nov 19, 2024, 03:11 AM | 0 min read


തെഹ്‌റാൻ
ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ആണെന്നും അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്‌താബയെ (55) പുതിയ നേതാവായി തെരഞ്ഞെടുത്തതായും ഇസ്രയേല്‍ മാധ്യമ റിപ്പോർട്ട്‌. ഖമനേയി അബോധാവസ്ഥയില്‍ തുടരുകയാണെന്നും  രഹസ്യമായി ചേർന്ന വിദഗ്‌ധസമിതി യോഗത്തിലാണ്‌ മൊജ്‌താബയെ തെരഞ്ഞെടുത്തതെന്നും ഇറാനിലെ പേർഷ്യൻ പത്രം ഇറാൻ ഇന്റർനാഷണലിനെ ഉദ്ധരിച്ച്‌ ഇസ്രയേൽ മാധ്യമം യെനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

എന്നാല്‍, പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി അബോധാവസ്ഥയിലാണെന്ന് പ്രചരണം നിഷേധിച്ച് ഇറാന്‍ രം​ഗത്തെത്തി. ഖമനേയി ലബനൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്‌റ്റ്‌ ചെയ്തിട്ടുണ്ട്‌. ഒക്ടോബർ നാലിനാണ്‌ ഖമനേയി അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്‌.
 



deshabhimani section

Related News

0 comments
Sort by

Home