08 April Wednesday

ഹിമപാതം, മണ്ണിടിച്ചിൽ; പാകിസ്ഥാനിൽ 84 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ഇസ്ലാമാബാദ്‌> പാകിസ്ഥാനിൽ കനത്ത ഹിമപാതത്തിലും മണ്ണിടിച്ചിലിലും സ്‌ത്രീകളും കുട്ടികളുമടക്കം 84 പേർ മരിച്ചു. നിരവധിയാളുകളെ കാണാതായി. വ്യാപകമായി വീടുകൾക്ക്‌ നാശമുണ്ടായി.

മൂന്ന്‌ ദിവസമായുള്ള ശക്തമായ മഞ്ഞുവീഴ്‌ച മൂലം പാകിസ്ഥാനിലെങ്ങും ജനജീവിതം സ്‌തംഭിച്ചിരിക്കുകയാണ്‌. പ്രതികൂല കാലാവസ്ഥ റോഡ്‌ ഗതാഗതത്തെയും വാർത്താവിനിമയ സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്‌.

പാക്‌ അധീന കശ്‌മീരിലെ നീലം താഴ്‌വരയിൽ 15 ഗ്രാമങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമപാതത്തിൽ 57 പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്‌തതായാണ്‌ ചൊവ്വാഴ്‌ച രാത്രി എട്ടോടെയുള്ള റിപ്പോർട്ട്‌. 45 വീട്‌ പൂർണമായും തകർന്നു.ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 പേർ മരിച്ചിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top