Deshabhimani

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലപാതകം: ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്ക്

Published on Dec 05, 2024, 02:04 PM | 0 min read

വാഷിങ്ടൺ > യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ സിഇഒ ബ്രയാൻ തോംപ്‌സൺ(50) വെടിയേറ്റ് മരിച്ചു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.  തോംപ്സണെ ന്യൂയോർക്കിലെ ഹോട്ടലിന് പുറത്ത് വെടിവെച്ച് കൊന്ന സംഭവത്തിന്റെ ഹിൽട്ടൺ മിഡ്‌ടൗണിലേക്ക് നടക്കവേയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്നലെ ഒരു നിക്ഷേപക സമ്മേളനത്തിൽ പങ്കടുക്കാൻ പോകവേ അക്രമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ കറുത്ത മുഖംമൂടിയണിഞ്ഞ ഒരാൾ പതിയിരുന്ന് തോംസണ് നേരെ വെടിയുതിർക്കുന്നത് കാണാം. അക്രമി ഒന്നിലധികം തവണ വെടിയുതിർത്തു. സൈലൻസർ ഘടിപ്പിച്ച സെമി-ഓട്ടോമാറ്റിക് ഹാൻഡ്‌ഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് നി​ഗമനം.

തോംസൺന്റെ കാലിലും പുറത്തുമാണ് ആദ്യം വെടിയേറ്റത്. വെടിയേറ്റപ്പോൾ ഭിത്തിയോട് ചേർന്നിരുന്ന തോംസണിന് നേരെ കുതിച്ചുചാടി അക്രമി വീണ്ടും വെടിയുതിർത്തു. തോക്ക് മൂന്ന് തവണ ജാമായിട്ടും ശരിയാക്കി അക്രമി വീണ്ടും വെടിയുതിർക്കുകയായിരുന്നു. തോംസൺ അവശനായി എന്ന മനസിലാക്കിയ അക്രമി സ്ഥലത്ത് നിന്നും ഇലക്ട്രിക് ബൈക്കിൽ രക്ഷപെടുകയായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ  തോംസണെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തിന് സമീപമുള്ള ഒരു ഇടവഴിയിൽ നിന്ന് പ്രതി ഉപേക്ഷിച്ചതായി കരുതുന്ന ഒരു വെള്ളക്കുപ്പിയും ഫോണും പൊലീസ് കണ്ടെടുത്തു. വിരളടയാളങ്ങൾ, ടവർ ലോക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് കൊലയാളിക്കായുള്ള അന്വേഷണം പൊലീസ് തുടരുകയായണ്.



 



deshabhimani section

Related News

0 comments
Sort by

Home