24 January Friday

അര്‍ജന്റീനയിൽ മധ്യഇടതുപക്ഷ നേതാവ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019

ബ്യൂനസ് ഐറിസ് > അര്‍ജന്റീന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഉജ്വല വിജയം. മധ്യ ഇടതുപക്ഷക്കാരന്‍ അല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പ്രസിഡന്റ് സ്ഥാനത്തും മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് വൈസ് പ്രസിഡന്റ് സ്ഥാനത്തും മുന്നിട്ട് നില്‍ക്കുകയാണ്. 97 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ടോയ്ക്ക് 48.1% വോട്ടുകളും, നിലവിലെ പ്രസിഡന്റ് മൗറീഷ്യോ മാസ്രിക്ക് 40.4% വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

വിജയം ഉറപ്പിച്ച പ്രതിപക്ഷം ആല്‍ബര്‍ട്ടോയുടെയും ക്രിസ്റ്റീനയുടെയും പ്ലക്കാര്‍ഡുകളും അര്‍ജന്റീനയുടെ പതാകകളുമേന്തി ആഹ്‌ളാദ പ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിയിട്ട മാസ്രിയുടെ നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top